LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചര്‍ച്ചകള്‍ തുടരും, കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം - ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസിലെ ജോസഫ് - ജോസ് കെ മാണി വിഭാഗീയത ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം നടന്നുവരികയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് നേരത്തെ ഉണ്ടാക്കിയ ധാരണ പാലിക്കണമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും. കേരളാ കോണ്‍ഗ്രസ്‌ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആരോഗ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ഷത്തെ സംബന്ധിച്ച്‌ പ്രതികരിക്കാന്‍  ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.


Contact the author

Web Desk