LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോട്ടയം മൂന്നിലവ് എരുമാപ്രയില്‍ വന്‍ തീപിടിത്തം

(Representative Image)

കോട്ടയം മൂന്നിലവ് എരുമാപ്രയില്‍ വന്‍ തീപിടിത്തം. എരുമാപ്ര സി.എസ്.ഐ പള്ളിയുടെ സമീപത്തെ റബര്‍ തോട്ടത്തിനാണ് തീ ആദ്യം പിടിച്ചത് . തുടർന്ന്  മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തീപിടിത്തം ആരംഭിച്ചത്.  തീപിടിത്തം ഇതുവരെ പൂര്‍ണ്ണമായി നിയന്ത്രിക്കാനായിട്ടില്ല. ഫയർ ഫോഴ്സും നാട്ടുകാരും തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്.

ജനവാസ കേന്ദത്തിലാണ് തീ പിടിച്ചത്. ആളപായം ഉണ്ടായിട്ടില്ല. ചിലയിടങ്ങളില്‍ തീ കെടുത്തിയിട്ടുണ്ട്. ഏകദേശം 100 ഏക്കറിലധികം കൃഷി തീപിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.  പ്രദേശത്തേക്ക് ആളുകൾ പോകുന്നത് നിയന്ത്രിച്ചിട്ടുമുണ്ട്. വൈകീട്ടോടെ തീ പൂർണമായും കെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Contact the author

Local Desk