LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചായത്തുകളില്‍ പശു ഫാമുകൾ, കൃഷിപ്പണിക്ക് ലേബർ ബാങ്ക് - മുഖ്യമന്ത്രി

കൃഷി ജോലിക്ക് ആളുകളെ കിട്ടാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് പ്രാദേശികതലത്തിൽ ലേബർ ബാങ്ക് രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കാര്‍ഷിക പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്ക് താത്പര്ര്യം ഏറിവരികയാണ്.ആവശ്യത്തിനു തൊഴിലാളികളെ കിട്ടുന്നില്ല എന്നതാണ് നാം നേരിടുന്ന പ്രശ്നം. ഇത് പരിഹരിക്കാന്‍ പ്രാദേശിക തലത്തില്‍ ലേബര്‍ ബാങ്ക് രൂപികരിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പാൽ ഉല്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണ്. കഴിയാവുന്നത്ര വീടുകളിൽ പശുവളർത്തൽ വേണം എന്നതാണ് സർക്കാർ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും പശു ഫാമുകൾ വേണം. ജനങ്ങൾ കൂടുതലായി ഇതിലേക്ക് വരുമ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാകണം. പാൽ ഉല്പാദനം വർധിക്കുമ്പോൾ നാം മൂല്യവർധിത ഉല്പന്നങ്ങളിലേക്ക് പോകണം. കേരളത്തിൽ പാൽപ്പൊടി ഫാക്ടറി വേണം. പാൽപ്പൊടി ഫാക്ടറി സ്ഥാപിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ സ്വകാര്യ പങ്കാളിത്തവുമാകാം.

'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ കേരള കാർഷിക സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജിജു പി. അലക്‌സ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. രാജീവ്, അസോസിയേഷൻ ഓഫ് പ്ലാൻറേഴ്‌സ് കേരള ജനറൽ സെക്രട്ടറി ബി. അജിത്, സിനിമാനടനും കർഷകനുമായ കൃഷ്ണപ്രസാദ്, ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കർഷകരെ സഹായിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയുടെ പ്രതിനിധി ദിവ്യ തോമസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സംവാദത്തിൽ പങ്കെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More