തമിഴ്നാട് ഉദുമൽപേട്ട് ദുരഭിമാന കൊലപാതക്കേസിൽ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 5 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25 ശിക്ഷം കഠിന തടവാക്കി കുറച്ചു. പെൺകുട്ടിയുടെ അച്ഛനെ കോടതി വെറുതെവിട്ടു. 2016 മാർച്ച് 16 നാണ് കേസിന് അസ്പദമായ ദുരഭിമാന കൊലപാതകം നടന്നത്. കൗസല്യ എന്ന പെൺകുട്ടിയ വിവാഹം കഴിച്ചതിന്റെ പേരിൽ ദളിത് യുവാവായ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ശങ്കറാണ് കൊല്ലപ്പെട്ടത്. കൗസല്യയുടെ അച്ഛൻ ചിന്നസ്വാമി, അമ്മ അന്നലക്ഷമി, അമ്മാവൻ പാണ്ടിദുരൈ അടക്കമുള്ളവരായിരുന്നു പ്രതികൾ. ആറ് പ്രതികൾക്ക് വധശിക്ഷയും രണ്ട് പേർക്ക് ജീവപര്യന്തം തടവുമായിരുന്നു തിരുപ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കേസിൽ 2 പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷനും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിലെ മുഖ്യപ്രതിയായ കൗസല്യയുടെ അച്ഛനെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും.