LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രളയഫണ്ട് തട്ടിപ്പ് കേസ്: സിപിഎം നേതാവ് കീഴടങ്ങി

എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയും സിപിഎം  ലോക്കൽ കമ്മിറ്റി മുൻ അം​ഗവുമായ അൻവർ അൻവർ പൊലീസിൽ കീഴടങ്ങി. കൊച്ചി സിറ്റിപൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയാണ് അൻവർ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി ശേഷം അൻവറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പത്തരലക്ഷം രൂപയാണ് അൻവറും ഭാര്യ കൗലത്തും ചേർന്ന്  തട്ടിയെടുത്തത്. പണം ഇരുവരും ഐയ്യനാട് ബാങ്കിലേക്ക് മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രളയഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം നേതാവായ അൻവറിന്റെ പങ്ക് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അൻവർ ഇതിനിടെ ഒളിവിൽ  പോവുകയായി.  കൗലത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  അൻവറിന്റെ  മുൻകൂർ ജാമ്യാപേക്ഷയിൽ കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. കീഴടങ്ങാൻ കോടതി അനുവദിച്ച സമയം അവസാനിക്കാനിരിക്കെയാണ് പൊലീസിൽ ഇയാൾ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More