LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ ഉടന്‍ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി. പ്രതികളെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കണമെന്നും ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകി. 2004 ൽ എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രഞ്ച് അന്വേഷണം നടത്തുന്നത്.

16 വർഷമായിട്ടും കേസിൽ കുറ്റപത്രം സർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇതിനെതിരെ പരാതിക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോക്ഡൗൺ കാലമായതിനാൽ ചോദ്യം ചെയ്യാനോ കുറ്റംപത്രം സമർപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കേസിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുമെന്നും ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More