LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക് ഡൗണിന് ശേഷം കേരളത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചു

ലോക് ഡൗണിന് ശേഷം കേരളത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചു. അഷിഖ് ഉസ്മാൻ നിർമിക്കുന്ന സിനിമയുടെ ഷൂട്ടിം​ഗ് കൊച്ചിയിലാണ് ആരംഭിച്ചത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ. പുതുതലമുറ സംവിധായകരുടെയും നടന്മാരുടെയും ചിത്രങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. ഹാ​ഗർ എന്ന സിനിമയുടെ ചിത്രീകണം ആരംഭിക്കുമെന്ന് ആഷിഖ് അബു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഹർഷാദാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ പ്രദർശനത്തിന്  തങ്ങൾക്ക് ആരുടെയും സമ്മതം ആവശ്യമില്ലെന്നും  ആഷിഖ് അബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫ​ഹദ് ഫാസിൽ നായകനാകുന്ന ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമയും ഉടൻ ആരംഭിക്കും. ഐ ഫോണിൽ ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമായിരിക്കും ഇത്. ഈ വിവരങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫെഫ്കകയെയും സിനിമയുടെ പിന്നണിക്കാർ അറിയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭി​ക്കുന്നതിൽ  ഫെഫ്ക ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല.  ലോക്ഡൗണിനെ തുടർന്ന് മുടങ്ങിയ 50 ഓളം സിനിമകളുടെ  ചിത്രീകരണം മുടങ്ങിയിരുന്നു. ഇവയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം പുതിയ സിനിമ തുടങ്ങിയാൽ മതിയെന്നായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ നിലപാട്. താര സംഘടനയായ അമ്മയും ഫെഫ്കയും ഇതിന് അനുകൂലമായ നിലപാടണ് സ്വീകരിച്ചത്.​

Contact the author

Web Desk