LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷംനയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; നാലം​ഗ സംഘം അറസ്റ്റിൽ

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തു പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ 4 പേർ അറസ്റ്റിൽ. ഷംനയുടെ അമ്മ നൽകിയ പരാതിയിലാണ് 4 തൃശ്ശൂർ സ്വദേശികൾ അറസ്റ്റിലായത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമം​ഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി മരട്  പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷംനയുടെ വീടും പരിസരവും മൊബൈലിൽ ഷൂട്ട് ചെയ്ത് പണം തട്ടാൻ ശ്രമിച്ചു എന്നാണ് പരാതി. വിവാഹ ആലോചനയുമായാണ് ഇവർ ഷംനയുടെ എറണാകുളത്തെ വീട്ടിൽ എത്തിയത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ ഉപയോ​ഗിച്ച് കരിയർ നശിപ്പിക്കുമെന്നായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവർ വീട്ടിലെത്തിയതും തുടർന്ന് ഭീഷണപ്പെടുത്താൻ ആരംഭിച്ചതും. ലോക്ഡൗൺ കാരണം ഈ ഘടത്തിൽ പരാതി നൽകാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സിനിമാ ചിത്രീകണവുമായി ബന്ധപ്പെട്ട് ഷംന ഹൈദരാബാദിലാണുള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More