കോഴിക്കോട് പുതിയാപ്പ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. താനൂരിൽ കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവർ പുതിയപ്പ ഹാർബറിൽ എത്തിയതിനെ തുടർന്നാണ് പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണാക്കിയത്.കൊവിഡ് രോഗി ഈ മാസം 20 നാണ് പുതിയാപ്പയിൽ എത്തിയത്. രണ്ട് ദിവസം ഇയാൾ ഇവിടെ ചെലവഴിച്ചിരുന്നു. നിരവധിയാളുകളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. പ്രദേശത്ത് ഇയാൾ പോയ രണ്ട് കടകൾ അടച്ചു. ഓട്ടോറിക്ഷയിൽ കയറി ഭക്ഷണം വാങ്ങാൻ പോയതായി ഇയാൾ അറിയിച്ചിട്ടുണ്ട്. ഈ ഓട്ടോ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഹാർബർ താൽക്കാലികമായി അടച്ചു. ഹാർബർ അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾക്കും ഡ്രൈവർക്കാർക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.