LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്തെ മികച്ച പോർട്ടൽ കേരളത്തിന്റേത്

നാഷണൽ ഇ - ഗവേര്‍ണൻസ് സർവ്വീസ് ഡെലിവറി അസസ്മെൻറ് നടത്തിയ സർവ്വേയില്‍ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക വെബ് സൈറ്റായ https://kerala.gov.in/ ആണ് ദേശീയ തലത്തിൽ ഒന്നാമതെത്തിയത്. ഗോവ, ഹരിയാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ  വെബ് സൈറ്റുകളാണ് കേരളത്തിന് തൊട്ടു പിന്നിലെത്തിയത്. വെബ് സൈറ്റ് ഉപയോഗിക്കുന്നതിലെ ആയാസരഹിതത, വെബ് സൈറ്റിന്റെ സ്വീകാര്യത, വിവര സുരക്ഷിതത്വം തുടങ്ങിയവാണ് സർവ്വേയിൽ മികവിന് മാനദണ്ഡമാക്കിയത്.

കേരള സംസ്ഥാന ഐ.ടി. മിഷനാണ് പോർട്ടലിന്റെ ഉത്തരവാദിത്തം. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച്, പൊതുജന സമ്പർക്ക വകുപ്പാണ് ഐ.ടി. മിഷന് കൈമാറുന്നത്. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ജനങ്ങൾക്കെത്തിക്കുന്ന സർവ്വീസ് ഡെലിവറി ഗേറ്റ്വേ കേരളാ പോർട്ടലിനെ മികവുറ്റതാക്കുന്നു.

മുംബൈയിൽ നടന്ന ദേശീയ ഇ-ഗവേര്‍ണൻസ് സമ്മേളനത്തിൽ 83 ശതമാനം സ്കോർ നേടിയാണ് കേരളാ പോർട്ടൽ ഒന്നാമതെത്തിയത്. സമ്മേളനം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐ.ടി. മിഷൻ ഡയറക്ടർ ഡോ. ചിത്ര, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More