LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

15,000 പട്ടാളക്കാർ അതിര്‍ത്തിയിലേക്ക്; ചൈനക്ക് അതേ നാണയത്തില്‍ തിരിച്ചടി

ചൈന ആക്രമണത്തിനു മുതിർന്നാൽ നേരിടുന്നതിനായി വ്യോമ താവളങ്ങള്‍ ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തിലാകും ഇനി തിരിച്ചടിയെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ടിബറ്റിലും സിന്‍ജിംയാംഗ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു. ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെ അയക്കുകയും ചെയ്തു.

കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ 4 മേഖലയില്‍ രണ്ടു മാസമായി ഹെലിപ്പാഡ് നിര്‍മാണം നടക്കുന്നു. ഗല്‍വാന്‍ നദിയുടെ കരയില്‍ ഒന്‍പത് കിലോമീറ്ററിനുള്ളില്‍ ചൈനീസ് സേനയുടെ 16 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉപഗ്രഹദൃശ്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

ബറേലി, തേസ്പൂര്‍, ചാബുവാ, ഹസീമാരാ എന്നീ കേന്ദ്രങ്ങളില്‍ നിന്നും അതിര്‍ത്തിയിലെത്താനാണ് ഇന്ത്യയുടെ സജ്ജീകരണം. 3488 കിലോമിറ്റര്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും കരസേന അറിയിച്ചു. ലഡാക്കിലെ അന്തരീക്ഷം ചൈന വഷളാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സ്ഥിരസംവിധാനം ഒരുക്കാന്‍ നിര്‍ബന്ധിതമായതെന്നും വ്യോമസേന അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More