LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കസ്റ്റഡി മരണം: പൊലീസുകാർ ഭീഷണിപ്പെടുത്തുവെന്ന് ജുഡീഷ്യൽ കമ്മീഷൻ; പൊലീസുകാരോട് ഹാജരാകണമെന്ന് ഹൈക്കോടതി

 തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ സുപ്രധാന തെളിവുകൾ നശിപ്പിച്ചെന്ന് ജുഡീഷ്യൽ കമ്മീഷൻ. മരണത്തെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ  കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കോവിൽപ്പെട്ടി ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് ഭാരതി ദാസൻ  മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എഎസ്പി ഡി കുമാർ ഡിഎസ്പി പ്രതാപൻ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ ചോദ്യങ്ങൾക്കും മറുപടി നൽകിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല, രക്തം പുരണ്ട ലാത്തി കണ്ടെത്താൻ സാധിച്ചില്ല. മർദ്ദനം നടന്ന ലോക്കപ്പ് കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. മർദ്ദനത്തിന് ദൃക്സാക്ഷിയായ വനിതാ കോൺസ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനിൽ ഭയം ഉള്ളതിനാൽ അന്വേഷണം പാതി വഴിയിൽ പൂർത്തിയാക്കിയെന്നുമാണ് കമ്മീഷൻ കോടതിയെ അറിയച്ചിരിക്കുന്നത്. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഎസ്പി ഡി കുമാർ, ഡിഎസ്പി പ്രതാപൻ എന്നിവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ കോടസെടുക്കാൻ കോടതി ഉത്തരവിട്ടു. രണ്ട് ഉദ്യോ​ഗസ്ഥരോടും നേരിട്ട് ഹാജരാകാൻ കോടിത ആവശ്യപ്പെട്ടു. കമ്മീഷൻ റിപ്പോർട്ട് പരി​ഗണിച്ച ഹൈക്കോടതി സിബിഐ അന്വേഷണം പൂർത്തിയാകാൻ എത്ര സമയം വേണ്ടി വരുമെന്ന് ചോദിച്ചു. സിബിഐ അന്വേഷണം പൂർത്തിയാക്കുന്നത് വൈകുമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൂടെയെന്നും ചോദിച്ചു.

കസ്റ്റഡിമരണം നടന്ന  സാത്താൻകുടി പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു റവ.ന്യു വകുപ്പിനോടാണ് പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ കോടതി ഉത്തരവിട്ടത്. പി ജയാരാജിന്റെയും മകൻ ജെ ബിനിക്സിന്റെയും കസ്റ്റഡി മരണക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തോട് പൊലീസ് ഉദ്യോ​ഗസ്ഥർ സഹകരിക്കാത്ത് സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി. ഇരുവരുടെയും മരണത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ  മജിസ്ട്രേറ്റിനോട് നേരത്തെ ഹൈക്കോടതിയുടെ മധുര ബഞ്ച് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സാത്താൻകുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെ ​ഗുരുതര ആരോപണങ്ങളുളളത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തിൽ വിവരങ്ങൾ കൈമാറാനോ മൊഴി നൽകാനോ പൊലീസുകാർ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ കൈക്കൊള്ളാൻ തൂത്തുക്കുടി ജില്ലാ കളക്ടറോടാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാതിരിക്കാൻ നടപടി അനിവാര്യമാണെന്നും കോടതി വിലയിരുത്തി.

കസ്റ്റഡി മരണ കേസ് സിബിഐക്ക് കൈമാറാൻ അനുവദിക്കണമെന്ന് തമിഴ്നാട് സർക്കാറിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല.  അന്വേഷണ ഏജൻസിയെ തീരുമാനിക്കുന്നത്  സംസ്ഥാന സർക്കാറിന്റെ നയപരമായ കാര്യമാണെന്ന് വിലയിരുത്തിയ കോടതി വിഷയത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. പൊലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുത്ത ശേഷം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നടപടി തമിഴ്നാട്ടിലെ വിവിധി രാഷ്ട്രീയ കക്ഷികൾ സ്വാ​ഗതം ചെയ്തു.

സാത്താൻകുടിയിലെ മരക്കച്ചവടക്കാരനായ ജയരാജിനെയും, മകൻ, മൊബൈൽ കടയുടമയായ ബെന്നിക്സിനെയും ഈ മാസം 23 നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കടയടക്കാൻ വൈകിയെന്ന് ആരോപിച്ചാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവരം അന്വേഷിച്ചെത്തിയ ബന്നിക്സിനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. ക്രുര മർദ്ദനത്തെ തുടർന്ന് ഇരുവരും പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റെന്ന് ഇവരെ ജയിലിലെത്തിച്ച പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ എത്തുമ്പോൾ ഇരുവർക്കും പരിക്കുണ്ടായിരുന്നെന്ന് ജയിൽ റജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഈ മാസം 28 നാണ് സർക്കാർ  സിബിഐക്ക് വിട്ടത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More