LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്ലാസ്ടിക്കില്‍ പൊതിഞ്ഞ് എട്ടോളം ശവശരീരങ്ങള്‍

കര്‍ണാടക: കോവിഡ് കാരണം മരണപ്പെട്ടതെന്ന്  വിശ്വസിക്കപ്പെടുന്ന എട്ടോളം ശവശരീരങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്  ഒരേ കുഴിയിലിട്ട് സംസ്കരിക്കുന്നതിന്റെ വീഡിയോ പുറത്ത്. കർണാടകയിലെ ബെല്ലാരിയിലാണ് സംഭവം. 

സംഭവം വളരെ നിഷ്ട്ടൂരവും വേദനാജനകവുമാണെന്ന് മുഘ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പറഞ്ഞു. ശവശരീരങ്ങളെ അത്യധികം ശ്രദ്ധയോടെ മറവുചെയ്യണമെന്നുള്ള നിർദ്ദേശവും അദ്ദേഹം അറിയിച്ചു. വീഡിയോ ശ്രദ്ധിച്ചാൽ ശരീരങ്ങൾ വൃത്തിയായ്‌ പൊതിഞ്ഞിട്ടുണ്ടെന്ന് കാണാമെന്നും, കേസ് അന്വേഷിക്കുന്നത് മനുഷ്യത്വ വിരുദ്ധമായ സംസ്കരണം ഉണ്ടായോ എന്നറിയുവാനാണെന്നും ബെല്ലാരി ഡെപ്യൂട്ടി കമ്മിഷണർ കളക്ടർ എസ്. എസ്. നകുൽ പ്രതികരിച്ചു. 

വീഡിയോ കണ്ട് പ്രതിപക്ഷം വളരെ രൂക്ഷമായി വിമർശിച്ചു. "നിങ്ങളുടെ ആരുടെയെങ്കിലും പരിചയത്തിലുള്ളവർ കോവിഡ് കാരണം മരണപ്പെടുകയാണെങ്കിൽ, സൂക്ഷിക്കുക.. ഇങ്ങനെയാണ് കർണാടകയിലെ ബി. ജെ. പി സർക്കാർ ശരീരങ്ങൾ മറവുചെയ്യുന്നത്. ഇതാണ് അവരുടെ നന്നായി ആസൂത്രണം ചെയ്ത കോവിഡ് പ്രവർത്തനം. "  ജനത ദൾ സെക്കുലർ ട്വീറ്റ് ചെയ്തു. 

കോവിഡ് കാരണം മരണപ്പെടുന്നവരുടെ ശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ലെങ്കിലും ഇത്തരത്തില്‍ മറവ് ചെയ്യതിരിക്കാനെങ്കിലുംശ്രദ്ധിക്കേണ്ടതുണ്ട്. പതിനേഴായിരത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച്  മരണപ്പെട്ടത്.നിലവിൽ  രണ്ടര ലക്ഷത്തോളം പേർ ചികിത്സയിലും കോവിഡ് കേന്ദ്രങ്ങളിലുമാണ്

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More