ആത്മനിര്‍ഭര്‍ പാക്കേജ് പ്രകാരം ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് 8 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പൊളിയുന്നു. ഇതില്‍ വെറും 13 ശതമാനം മാത്രമേ ഇതുവരെ തൊഴിലാളികളില്‍ എത്തിയിട്ടുള്ളു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉപഭോക്തൃ കാര്യ മന്ത്രാലയവും, പൊതുവിതരണ മന്ത്രലയവും പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം റേഷന്‍ കാര്‍ഡുകളില്ലാത്ത 8 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. മെയ് ജൂണ്‍ മാസങ്ങളില്‍ ഈ ആനുകൂല്യം ലഭിച്ചത് വെറും 2.3 കോടി ആളുകള്‍ക്ക് മാത്രമാണ്. മെയ് 14 ന് ധനമന്ത്രി നിര്‍മല സീതരാമന് ആനുകൂല്യം പ്രഖ്യപിക്കുമ്പോള്‍ 8 കോടിയോളം ആളുകള്‍ക്ക് ഇത് ലഭ്യമാകും എന്നായിരുന്നു പറഞ്ഞിട്ടുണ്ടായിരുന്നത്.
36 സംസ്ഥനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി മെയ്, ജുണ് മാസങ്ങളില്‍ 6.38 ലക്ഷം മെട്രിക് ധാന്യങ്ങള്‍ അനുവദിക്കപ്പെട്ടിണ്ട് എന്നാല്‍ ഇതില്‍ 1.07 ലക്ഷം മെട്രിക് ടണ്‍ ധാന്യം മാത്രമാണ് ഇതുവരെ എല്ലാം സംസ്ഥനങ്ങളിലുമായി വിതരണം ചെയ്യപ്പെട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്.