സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. വണ്ടൂർ ചേക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. റിയാദിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. മരിച്ചതിനു ശേഷമാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 29നാണ് ഇയാൾ റിയാദിൽനിന്ന് നാട്ടിലെത്തിയത്. പനി ശക്തമായതിനെത്തുടർന്ന് ജൂലൈ ഒന്നിന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.