LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി; ഹയർ സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം വൈകും

കൊല്ലം മുട്ടറ സ്കൂളിലെ വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടി. തിരുവനന്തപുരത്തെ റെയിൽവേ വാഗണിന്‍റെ അകത്ത് നിന്നാണ് ഉത്തരക്കടലാസുകൾ ലഭിച്ചത്. തപാൽ വകുപ്പ് ഉത്തരക്കടലാസുകൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയതായി വാര്‍ത്ത പുറത്തുകൊണ്ടുവന്ന 'മീഡിയ വണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.  പാലക്കാടേക്ക് മൂല്യനിർണയത്തിനായ അയച്ച 61 പേപ്പറുകളാണ് കാണാതായത്.  ജൂലൈ 10ന് പരീക്ഷാഫലം വരാനിരിക്കെ ഉത്തരക്കടലാസുകൾ എത്രയും പെട്ടെന്ന് മൂല്യനിര്‍ണ്ണയം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഉത്തരക്കടലാസ് ലഭിച്ചില്ലെങ്കിൽ ആനുപാതികമായി മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നു.

അതേസമയം, തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗൺമൂലം പരീക്ഷാബോർഡ് കൂടി ഫലം അംഗീകരിക്കാന്‍ സാധിക്കാത്തതിനാല്‍ ഫലപ്രഖ്യാപനം വൈകും. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More