LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ശുചിത്വ മിഷൻ സെക്രട്ടറി മിർ മുഹമ്മദിനാണ് പകരം ചുമതല. അതേ സമയം ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല. തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴി കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിൽ നിയമിച്ചതിലും ശിവശങ്കറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. സ്വപ്നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി ശിവശങ്കറിൽ നിന്നും  വിശദീകരണം തേടിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More