LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സണ്ണി ലിയോണ്‍ ഇനി തമാശ പറയും

വെബ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകതാരം സണ്ണി ലിയോണ്‍ ഇനി നമ്മെ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കും. തന്‍റെ ചൂടന്‍ അഭിനയത്തിനുപുറത്ത് വ്യത്യസ്തമായ ജീവിത കാഴ്ച്ചപ്പാടിലൂടെ ആരാധകരുടെ ബഹുമാനം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ നടിയാണ് സണ്ണി ലിയോണ്‍. തന്‍റെ തട്ടകമായ വെബ് ലോകത്തുതന്നെയാണ് താരം അഭിനയ ജീവിതത്തിലെ ഈ ചുവടുമാറ്റത്തിനു തുടക്കം കുറിക്കുന്നത്.

സണ്ണി മുഴുനീളം ഹാസ്യം കൈകാര്യം ചെയ്യുന്ന വെബ്സീരീസ് ഇതിനകംതന്നെ വലിയ വാര്‍ത്തയായിക്കഴിഞ്ഞു. "മനുഷ്യരുടെ മുഖത്തൊരു ചെറുപുഞ്ചിരിയെങ്കിലും വിരിയിക്കാനായെങ്കില്‍ അതൊരു ചെറിയ കാര്യമല്ലെന്ന് ഞാന്‍ കരുതുന്നു. കോമഡി സീരീസിന്‍റെ ആശയം കേട്ട മാത്രയില്‍ ഞാന്‍ സമ്മതം മൂളാന്‍ കാരണം അതാണ്‌. എന്തായാലും പ്രൊജക്റ്റിനെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല"- ഇതായിരുന്നു വാര്‍ത്തയോട് സണ്ണിയുടെ പ്രതികരണം. കോമഡി പരിപാടിക്കുവേണ്ടി സ്വന്തം പ്രതിഫലം വെട്ടിക്കുറയ്ക്കാനും സണ്ണി ലിയോണ്‍ തയാറായിട്ടുണ്ട്. ഇതില്‍തന്നെ നല്ലൊരു പങ്ക് മുംബൈയിലെ അനാഥാലയത്തിന് മാറ്റിവെയ്ക്കും.

വെബിലും തുടര്‍ന്നെത്തിയ സിനിമാലോകത്തും സ്ത്രീ ശരീരപ്രധാനമായ കഥാപാത്രങ്ങളെയാണ് സണ്ണി കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായി നടി, വ്യക്തി എന്നീ നിലകളില്‍ സണ്ണി അഗീകരിക്കപ്പെടുന്നതിന്‍റെ തെളിവായാണ് പ്രേക്ഷകലോകം കോമഡി സീരീസിനെ കാണുന്നത്. സ്വന്തം ഭൂതകാലം പറയുന്ന, ആത്മകഥാപരമായ സണ്ണിയുടെ വെബ്സീരീസ് നേരത്തെ വന്‍ ഹിറ്റായിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവമായ ഇടപെടലും ജീവിത കാഴ്ച്ചപ്പാടുകളുമാണ് സണ്ണി എന്ന നടിയെ വ്യത്യസ്തമായി കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. ഇന്ന് ലോകത്ത് ബഹുമാനിക്കപ്പെടുന്ന നടികളിലൊരാളായി മാറാന്‍ സണ്ണി ലിയോണിന് കഴിഞ്ഞിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More