ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞയാഴ്ച എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട വികാസ് ദുബെയുടെ രണ്ട് സഹായികളെ പോലീസ് വെടിവച്ചു കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ യുപിയില്‍ വച്ച് നടന്ന ഏറ്റുമുട്ടലുകളിലാണ് ഇവര്‍ വെടിയേറ്റ് മരിച്ചത്.
ചൊവ്വാഴ്ച്ച ഹരിയാനയിലെ ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വികാസ് ദുബൈ ഒളിവില്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇവിടെ നിന്നാണ് സഹായികളിലൊരാളായ പ്രഭാത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരാളുമായി കാണ്‍പൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ പോലീസ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പ്രഭാത് പിസ്റ്റള്‍ കൈയിലാക്കി പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ ഉണ്ടായ ഏറ്റു മുട്ടലിലാണ് കൊല്ലപ്പെട്ടത്. കാലില്‍ പരിക്കേറ്റ പ്രഭാതിനെ ആശുപത്രിയിലെത്തിച്ചങ്കെിലും മരണപ്പെടുകയായിരുന്നു.
മറ്റൊരു സഹായിയായ ബൗവ ദുബെ എന്ന പ്രവീണ്‍ ഇന്ന് രാവിലെ ലകനൗവില്‍ വച്ചാണ് കൊല്ലപ്പെട്ടത്. പോലീസ് 50000 രൂപ പാരിതോഷികം പറഞ്ഞ പ്രതിയായിരുന്നു ഇയാള്‍. അതേസമയം, വികാസ് ദുബെയ്ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. തിങ്കളാഴ്ച ഗുണ്ടാത്തലവന്റെ തലയ്ക്കുള്ള പാരിതോഷികം പോലീസ് 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസ് ദൂബെ.