ഡോ. ബി ആര്‍ അംബേദ്കറുടെ മുബെയിലെ വസതിക്ക് നേരെ ആക്രമണം. മുംബൈ ദാദറിലുള്ള രാജഗൃഹം എന്ന സ്മാരക വസതിക്ക് നേരെ ചൊവ്വാഴ്ച വൈകീട്ടാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. രാജ്ഗൃഹത്തിനെതിരെയുള്ള അപമാനം സര്‍ക്കാറിനു സഹിക്കാനാവില്ല, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.
കേസില്‍ മാതുങ്ക പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആക്രമണത്തിന്റെ പേരില്‍ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ബിംറാവു അംബേദ്കറും ആഹ്വാനം ചെയ്തു.
''ആക്രമണം രാജ്ഗൃഹയ്ക്ക് നേരെ മാത്രമല്ല, ഡോ. ബി ആര്‍ അംബേദ്കറുടെ അനുയായികള്‍ക്ക് നേരെ കൂടെയാണെന്ന്'' ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് സംഭവത്തെ അപലപിച്ച് പറഞ്ഞു.