കുപ്രസിദ്ധ ഗുണ്ടാ തലവന്‍ വികസ് ദുബെയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുബെയെ മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസ് ഇയാളെ വെടിവച്ചു കൊലപ്പെടുത്തിയത്.
2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പോലീസ് ക്രോസ്-ഫയറിംഗില്‍ കൊല്ലപ്പെടുന്ന 119-ാമത്തെ പ്രതിയാണ് വികാസ് ദുബെ. ഇതില്‍ 74 കേസുകളില്‍ മജിസ്ട്രേലിയന്‍ അന്വേഷണം പൂര്‍ത്തിയായി, പൊലീസിന് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടുണ്ട്. 61 കേസുകള്‍ അവസാനിപ്പിക്കുന്നതായി പോലീസ് നല്കിയ അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.
കണക്കുകള്‍ പ്രകാരം ഇതുവരെ നടന്ന 6,145 ഓപ്പറേഷനുകളിലായി 119 പ്രതികള്‍ കൊല്ലപ്പെടുകയും, 2,258 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 13 പോലീസുകാര്‍ക്കും ജീവന് നഷ്ടപ്പെട്ടു. കാണ്‍പൂര്‍ അക്രമണത്തില്‍ മരണപ്പെട്ടവര്‍ ഉള്‍പ്പെടെയാണ് ഇത്. 885 പോലീസുകാര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 26 കാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പേരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ കേസിലും, മുന്‍ സുപ്രീം കോടതി ജഡ്ജി വിഎന്‍ സിര്‍പുര്‍കറുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.