പൊന്നനി താലൂക്ക് നാളെ പൂര്‍ണ്ണമായി അടച്ചിടും. എടപ്പാളില്‍ രോഗം സ്ഥരീകരിച്ച രണ്ട് ഡോക്ടര്‍മാരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉളള 9000 പേരുടെ ആന്റിജന്‍ പരിശോധന കഴിഞ്ഞ 3 ദിവസമായി ഇവിടെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എല്ലാം ദിവസവും 20 ല്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍.
പൊന്നനിയില്‍ ഇന്ന് മുതല്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാളെ ഞായറാഴ്ച്ച ആയതിനാല്‍ തന്നെ വീടുകള്‍ കയറി കൂടുതല്‍ പരിശോധനകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ജില്ല ഭരണകൂടം.