LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം, രാജസ്ഥാന്‍ സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അശോക് ഗെലോട്ട്

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. മാരകമായ കൊറോണ വൈറസ് രാജ്യത്ത് ശക്തമായി പടര്‍ന്നു പിടിക്കുമ്പോഴും കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി ബി ജെ പി സംസ്ഥാനത്ത് രാഷ്ട്രീയം കളിക്കുകയണ്. എംഎല്‍എമാര്‍ക്ക് ബിജെപി 15 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. 

''കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍  ബിജെപി അപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുകയാണ്'' - അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും ഈ ജൂണില്‍ മധ്യപ്രദേശിലും ഉണ്ടായ ബിജെപി നീക്കത്തെക്കുറിച്ചും ഗെലോട്ട് പരാമര്‍ശിച്ചു.  2014 ല്‍ ബിജെപി-ക്ക്  കേന്ദ്രത്തില്‍ അധികാരം കിട്ടിയത് മുതല്‍ അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്, ഗോവയിലും മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊല്ലാം.

നാണമില്ലാത്ത ബിജെപിക്കാര്‍ കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗുജറാത്തിലും ഏഴ് എംഎല്‍എമാരെ വാങ്ങി. രാജസ്ഥാനിലും അവര്‍ ഇതുതന്നെ ചെയ്യാന്‍ ശ്രമിച്ചത്. പക്ഷേ ഞങ്ങള്‍ അവരെ തടഞ്ഞു, ഒരിക്കലും മറക്കാത്ത ഒരു പാഠം അവരെ പഠിപ്പിച്ചുവെന്നും ഗെലോട്ട് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More