LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിലെ കടുവ സെന്‍സസിന് ഗിന്നസ് റെക്കോഡ്

ഇന്ത്യയുടെ 2018 കടുവ സെന്‍സസ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ലോകത്തെ ഏറ്റവും വലിയ ഓണ്‍-ക്യാമറ വന്യജീവി സര്‍വേ എന്ന നിലയിലാണ് ടൈഗര്‍ സെന്‍സസിന്റെ നേട്ടം. 2018 ല്‍ നടത്തിയ അഖിലേന്ത്യാ കടുവ എസ്റ്റിമേഷന്‍ പ്രകാരം 2,967 കടുവകളാണ് രാജ്യത്തുള്ളത്. 

സര്‍വേ പ്രകാരം ലോകത്തെ കടുവകളില്‍ എഴുപത്തഞ്ച് ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണ്. കഴിഞ്ഞ വര്‍ഷം ആഗോള കടുവ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്റെ ഫലങ്ങള്‍  പ്രഖ്യാപിച്ചത്.

26,838 ലൊക്കേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് 121,337 സ്‌ക്വയര്‍ കിലോമീറ്ററിലാണ് സര്‍വേ നടന്നത്. കടുവകളുടെ 76,651 ചിത്രങ്ങളാണ് ലഭിച്ചതെന്നും ഗിന്നസ് റെക്കോഡ് സാക്ഷ്യപ്പെടുത്തുന്നു. 2010 ല്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം 1706 ആയിരുന്നത് 2020 ആയപ്പോഴേക്കും 2967 ആയി.

'പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍, ഇന്ത്യയിലെ കടുവകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള തീരുമാനം ഇന്ത്യ സങ്കല്‍പ് സേ സിധിയിലൂടെ ലക്ഷ്യമിട്ടതിന് നാല് വര്‍ഷം മുമ്പ് തന്നെ പൂര്‍ത്തീകരിച്ചുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു'. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More