LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണക്കടത്ത്: സന്ദീപ്‌, സ്വപ്ന എന്നിവരെ എന്‍ഐഎ കോടതി റിമാണ്ട് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സന്ദീപ്‌ നായര്‍, സ്വപ്ന സുരേഷ് എന്നിവരെ കൊച്ചിയിലെ എന്‍ഐഎ കോടതി റിമാണ്ട് ചെയ്തു. മൂന്നു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റ്ഡിയില്‍ വിഇട്ട ഇവരെ വിട്ടുകിട്ടണമെന്ന എന്‍ഐഎ അന്വേഷണ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും.

സന്ദീപ്‌, സ്വപ്ന എന്നിവരെ കൊവിഡ്‌ രോഗ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി സ്രവ സാമ്പിളുകള്‍ എടുത്തു. ഫലം നാളെ തന്നെ ലഭിക്കും. ഫലം നെഗറ്റീവായാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനായി എന്‍ഐഎ കസ്റ്റ്ഡിയില്‍ വിടുമെന്നാണ് കരുതുന്നത്. കേസിലെ രണ്ടും നാലും പ്രതികളാണ് ഇവര്‍. ബംഗലുരുവില്‍ അറസ്റ്റിലായ ഉച്ചയോടെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. റിമാണ്ട് ചെയ്ത ഇവരെ കറുകുറ്റി, തൃശ്ശൂര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്കാണ് കൊണ്ടുപോയത്.

പ്രതികളുടെ ദേശ സുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ബന്ധങ്ങളും മറ്റ് ഇടപാടുകളും അന്വേഷിക്കാന്‍ 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടുക എന്നാണ് വിവരം.

Contact the author

Web Desk