LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമിതാബ് ബച്ചൻ കൊവിഡ് മുക്തനായി

നടൻ അമിതാബ് ബച്ചൻ കൊവിഡ് മുക്തനായി. അമിതാബ് ബച്ചന്റെ പരിശോധനാ ഫലം നെ​ഗറ്റീവ് ആയെന്ന് മകൻ അഭിഷേക് ബച്ചനാണ് അറിയിച്ചത്. ട്വീറ്ററീലൂടെയാണ് പിതാവിന്റെ രോ​ഗമുക്തി വിവരം അഭിഷേക് അറിയിച്ചത്. നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമിതാബ് ഡിസ്ചാർജ് ചെയ്ത് ജൂഹൂവിലെ വീട്ടിൽ എത്തി. അതേ സമയം അഭിഷേക് ബച്ചന്റെ രോ​ഗം ഭേദമായിട്ടില്ല. അഭിഷേക് ബച്ചൻ ആശുപത്രിയിൽ തുടരും. ജൂലൈ 11 നാണ് അമിതാബിനും അഭിഷേകിനും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇരുവരെയും വീടിന് സമീപമുള്ള നാനാവത് ആശുപത്രിയിലേക്ക് മാറ്റി. 

തൊട്ടടുത്ത ദിവസം തന്നെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഐശ്വര്യയും ആരാധ്യയും വീട്ടിൽ തന്നെ തുടർന്നു.17 ന് ഇവരെയും നാനാവതിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നേരത്തെ രോ​ഗമുക്തരായിരുന്നു.

ബച്ചന്‍ കുടുംബത്തില്‍ ജയാബച്ചന്‍റെത് മാത്രമാണ് കൊവിഡ്‌ ഫലം നെഗറ്റീവ് ആയിരിക്കുന്നത്. ലോക്ക് ഡൌണ്‍ കാലയളവില്‍ ഉടനീളം മുബൈ കോര്‍പ്പറഷനിലുള്ള തന്റെ വസതിയില്‍ കഴിഞ്ഞ അമിതാഭ് ബച്ചന്‍ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികളിലും സജീവമായി സഹകരിച്ചിരുന്നു. കഴിഞ്ഞ വാരത്തില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ ഒരു ചാനല്‍ ഷൂട്ട്‌ നടത്തിയിരുന്നു. 

അമിതാഭ്ബച്ചനും അഭിഷേക് ബച്ചനും തങ്ങളുടെ രോഗ വിവരം ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്.  താനുമായി ബന്ധപ്പെട്ടവര്‍ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും കൊവിഡ്‌ ടെസ്റ്റിനു വിധേയമാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച കാണിക്കരുതെന്നും അമിതാഭ് ബച്ചന്‍ അഭ്യര്‍ത്ഥിച്ചിരുന്നു





Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More