കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) രണ്ടാം യോഗം ഇന്ന് രാവിലെ 10ന് ചേരും. സച്ചിൻ പൈലറ്റ് ഉൾപ്പെടെ എല്ലാ എംഎൽഎമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ നടന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷം സിഎൽപി മുഖ്യമന്ത്രിയെ പിന്തുണച്ച് പ്രമേയം പാസാക്കുകയും പാർട്ടിയെ ദുർബലപ്പെടുത്തുന്ന കോൺഗ്രസ് എംഎൽഎ ഭാരവാഹികൾക്കെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാല്‍, കോൺഗ്രസ് എംഎൽഎമാർ പൈലറ്റിനെ പിന്തുണയ്ക്കുന്നതായി കാണിക്കുന്ന വീഡിയോ തിങ്കളാഴ്ച വൈകിട്ട് സച്ചിൻ പൈലറ്റിന്റെ ഓഫീസ് പുറത്തുവിട്ടിരുന്നു. എംഎൽഎമാരായ ഇന്ദർ രാജ് ഗുജർ, പി ആർ മീന, ജി ആർ ഖതാന, ഹരീഷ് മീന എന്നിവരാണ് മനേസറിലെ ഒരു ഹോട്ടലിൽ പൈലറ്റിന് പിന്തുണ അറിയിച്ചത്.
രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹത്തിനിടെ 109 എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള കത്തില്‍ ഒപ്പിട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞിരുന്നു.