LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീരാമന്‍ ഇന്ത്യനല്ല, നേപ്പാളിയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി

ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ഹൈന്ദവ വിശ്വാസികള്‍ വിശ്വസിക്കപ്പെടുന്ന പുരാതന നഗരമായ അയോധ്യ നേപ്പാളിലാണെന്ന വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി. അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഗ്രാമമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമന്‍ നേപ്പാളി ആണെന്നും അവകാശപ്പെട്ടു

തന്റെ വസതിയില്‍ വച്ച് നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാംസ്കാരികവും സാമൂഹികവുമായ അടിച്ചമര്‍ത്തലിന്റെ രാജ്യമാണെന്നും ശാസ്ത്ര ലോകത്തിനു നേപ്പാള്‍ നല്‍കിയ സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

'ഞങ്ങള്‍ സീതയെ രാമ രാജകുമാരന് നല്‍കിയതാണ് എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇന്ത്യയില്‍ നിന്നല്ല അയോധ്യയില്‍ നിന്നാണ് രാമനെ സീതയ്ക്ക് നല്‍കിയത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 135 കിമീ അകലെയുള്ള ബിര്‍ഗുഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്തായുള്ള ഗ്രാമമാണ് അയോധ്യ'' എന്നും നേപ്പാള്‍ പ്രധാന മന്തി ശര്‍മ്മ ഒലി പറഞ്ഞു.

Contact the author

News Desk