LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്: സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊവിഡ് കാലത്ത് പൊതു ഇടങ്ങളിലെ സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഉന്നയിച്ച് റിട്ട് പെറ്റീഷനാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ജോൺ ജൂനിയർ, ഡോക്ടർ. പ്രവീൺ പൈ, സി എ സജീവ് നായർ എന്നിവരാണ് ഹർജിക്കാർ.

സംസ്ഥാനത്ത് ലോക്ഡൗൺ ഇലവുകൾ വന്നെങ്കിലും പല പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്, സമൂഹ വ്യാപന ഭീഷണിയുടെ വക്കിലാണ് സംസ്ഥാനമെന്നാണ് സർക്കാർ പറയുന്നത്, വലിയ തോതിൽ രോ​ഗ ബാധയുണ്ടാകുന്നു, വഴിയിൽ വീണ് മരിക്കുന്നവർക്ക് പോലും കൊവിഡ് സ്ഥിരീകരിക്കുന്നു, ഈ സാഹചര്യത്തിൽ സമരം നടത്തുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്. വലിയ തോതിൽ ആളെ കൂട്ടിയുള്ള സമരങ്ങൾ നടക്കുന്നു, പൊലീസുമായി ഏറ്റുമുട്ടുന്നു, സംഘർഷമുണ്ടാകുന്നു, ഇത് രോ​ഗ വ്യാപനത്തിന് ഇടയാക്കും. ആരാണ് രോ​ഗ വാഹകർ എന്ന് അറിയാൻ കഴിയാത്ത സാഹര്യമാണുള്ളത്, സമൂഹം പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തര ത്തിലുള്ള സമരങ്ങൾ നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ഘട്ടത്തിൽ സമരം ചെയ്യുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് ഹർജി പരി​ഗണിക്കുക. സംസ്ഥാന സർക്കാറിനെയും ഒന്നാം കക്ഷിയാക്കിയും അഡീഷണൽ ചീഫ് സെക്രട്ടറിയെ രണ്ടാം കക്ഷിയാക്കിയുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹർജിയിലെ മൂന്നും നാലും കക്ഷികൾ.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More