LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണ കള്ളകടത്ത് കേസ്; പ്രതികളെ പരിചയമുണ്ടെന്ന് എം ശിവശങ്കര്‍

സ്വര്‍ണ്ണ കള്ളകടത്ത് കേസിലെ പ്രതികളെ പരിചയമുണ്ടെന്ന് മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍. സ്വപ്നയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍  മൊഴിനല്‍കി. സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിനായി സഹായിച്ചിട്ടുണ്ട്. ഇവര്‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി അറിയില്ല. സന്ദീപ് നായരെ പരിചയമില്ല. തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. 

പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കംസ്റ്റസ് തന്നെ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിക്കുകയായിരുന്നു.  ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചേ രണ്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. പുലര്‍ച്ചെ രണ്ടേ കാലോടെ സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ നിന്നും ആദ്യം പുറത്തേക്ക് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കര്‍ പുറത്തേക്ക് പോയത്. 

സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ ഏതെങ്കിലും രീതിയില്‍ സഹായം ചെയ്തിട്ടുണ്ടോ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധമെന്ത് ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ ചോദ്യങ്ങളോടെയാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.  കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.  കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കസ്റ്റംസും ഡി.ആര്‍.ഐയും വീട്ടിലെത്തി നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ശിവശങ്കര്‍ ഇന്നലെ വൈകുന്നേരം സെക്രട്ടറിയേറ്റിനടുത്തുളള കസ്റ്റംസ് ഓഫീസില്‍ എത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More