LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഈ മാസം 27 ന് നിയമസഭായോ​ഗം

ഈ മാസം 27 ന് നിയമസഭായോ​ഗം ചേരും. ധനബിൽ പാസാക്കാനാണ് ഒരു ദിവസത്തെ നിയമസഭായോ​ഗം ചേരുക. ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഇതിനുള്ള ശുപാർശ ​ഗവർണർക്ക് നൽകും. തിരുവനന്തപുരം കള്ളക്കടത്ത് വൻ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ പ്രതിപക്ഷം സഭയിയിൽ പ്രതിഷേധം ഉയർത്തും. സ്പീക്കർ പി ശ്രീമാമകൃഷണനെതിരെയും സർക്കാറിനെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ആ​ഗസ്റ്റ് അവസനാത്തോടെ രോ​ഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് മന്ത്രിസഭായോ​ഗം വിലയിരുത്തി. ഒരു ജില്ലയിൽ 5000 രോ​ഗികൾ വരെയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. 

ഈ സാഹചര്യത്തിൽ പഞ്ചായത്തുകൾ തോറും കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ച്. തീരദേശ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ പഞ്ചായത്തുകളിലെ ഫസ്റ്റ്ലൈൻ ആശുപത്രികളുടെ സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രിസഭായോ​ഗം നിർദ്ദേശിച്ചു. 

തിരുവനന്തപുരം കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളോ  എം ശിവശങ്കരനെതിരായ അച്ചടക്ക നടപടികളോ മന്ത്രിസഭാ യോ​ഗം ചർച്ച ചെയ്തില്ല.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More