LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്യവസായ വകുപ്പ് ഡയറക്ടർക്ക് 100 തൈകൾ നടൽ ശിക്ഷ

സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ 100 വൃക്ഷത്തെെകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി. കോടതി നിർദ്ദേശം അവ​ഗണിച്ചതിന്‍റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസ് അമിത് റാവലിന്റെതാണ് ഉത്തരവ്. തൈകൾ നടേണ്ട സ്ഥലങ്ങൾ വനം വകുപ്പ് നിർദേശിക്കണം. വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജുവിനോടാണ് വൃക്ഷത്തൈകൾ നടാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.  ബിജുവിനോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലത്തെ എസ്എസ് കെമിക്കൽസ് എന്ന സ്ഥാപനം 2001 ൽ വ്യവസായ വകുപ്പിൽ വിൽപന നികുതി ഇളവിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ വ്യവസായ വകുപ്പ് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദേശ പ്രകാരം 2003 മുതൽ 2016 വരെ എട്ട് തവണ വ്യവസായ വകുപ്പ് ഹിയറിംഗ് നടത്തിയെങ്കിലും വിഷയത്തിൽ തീരുമാനം എടുത്തില്ല. ഇതിനെതിരെ എസ്എസ് കെമിക്കൽസ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായി കോടതി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More