LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐശ്വര്യ റായിയെയും ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് സൂപ്പർതാരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് ഐശ്വര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബയിലെ നാനാവതി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്തക്കുപിന്നാലെയാണ് ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം മാധ്യമങ്ങളോട് പങ്കുവെക്കുന്നത്. അമിതാഭിനെയും അഭിഷേകിനെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ഐശ്വര്യയും ആരാധ്യയും ഡോക്ടർമാരുടെ നിർദേശാനുസരണം ഹോം ക്വാറന്റൈനിലായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ വിവരം പങ്കുവെക്കുകയും 10 ദിവസത്തിനിടെ താനുമായി അടുത്തിടപഴകിയവരെല്ലാം വൈദ്യസഹായം ഉറപ്പുവരുത്തണമെന്നും അറിയിച്ചിരുന്നു. തുടർന്ന് അഭിഷേക് ബച്ചനാണ് ട്വിറ്ററിൽ ഐശ്വര്യക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചെന്നറിയിച്ചത്.

ജയ ബച്ചൻ, ശ്വേത ബച്ചൻ അവരുടെ മക്കൾ  എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയിരുന്നു. കുടുംബത്തിന്റെ ജുഹുവിലുള്ള നാല് ബംഗ്ലാവുകളും നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More