LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വർണ കടത്ത്: ഫരീദിനെ പിടികൂടാൻ ഇന്റർപോൾ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം സ്വർണ കടത്ത് കേസിലെ  മൂന്നാം പ്രതി ഫൈസൽ ഫരീദിനെ പിടികൂടാൻ ഇന്റർപോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎയുടെ ആവശ്യപ്രകാരമാണ് നോട്ടീസ്. കേസിലെ നിർണായക കണ്ണിയായ ഫൈസൽ ഫരീദിനെ പിടികൂടുന്നതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഇൻർപോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാൽ ഇന്റർപോളുമായി സഹകരിക്കുന്ന രാജ്യത്തെ അന്വേഷണ ഏജൻസി പ്രതിയെ കണ്ടെത്തി കൈമാറണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ദിവസം  വിദേശകാര്യ മന്ത്രാലയം ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദായിരുന്നു. ഇത് കൊണ്ട് തന്നെ ഇയാൾക്ക് യുഎഇ വിട്ട് പോകാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം. പ്രതിയെ യുഎഇ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ഫൈസൽ ഫരീദ് യുഎഇ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് കരുതുന്നത്. ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇയാളെ പിടികുടാനുള്ള നീക്കങ്ങൾ ഊർജിതമാകും. 

ഫൈസൽ ഫരീദിന്റെ കൊടുങ്ങലൂർ മൂന്ന് പീടികയിലുള്ള വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പരിശോധന നാല് മണിക്കൂറോളം നീണ്ടു നിന്നും. നിർണാകമായ ചില രേഖകളും തെളിവുകളും കസ്റ്റംസിന് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് കസ്റ്റംസ് കസ്റ്റഡിയിൽ എടത്തു

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More