LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത റോഷ്‌നി നടാര്‍ എച്ച്‌സിഎല്‍ തലപ്പത്തേക്ക്

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത റോഷ്‌നി നാടര്‍ മല്‍ഹോത്ര ഇനി മുതല്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്സണ്‍. പിതാവ് ശിവ് നടാര്‍ സ്ഥാനമൊഴിഞ്ഞതോടെയാണ്  38 കാരിയായ റോഷ്‌നി രാജ്യത്തെ മുന്‍നിര ഐടി കമ്പനിയുടെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് വരുന്നത്.  കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്നുള്ള റോഷ്‌നിയുടെ സ്ഥാനക്കയറ്റം ഉടന്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ എന്ന പദവിയോടെ എച്ച്സിഎല്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറായി ശിവ നാടാര്‍ തുടരും.

ന്യൂഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന റോഷ്‌നി വസന്ത് വാലി സ്‌കൂളിലാണ് പഠിച്ചത്. അമേരിക്കയിലെ ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. 

നിലവില്‍, എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും, എച്ച്‌സിഎല്‍ ടെക്നോളജീസ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണും, ശിവ നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമാണ് റോഷ്‌നി. 2013-ല്‍ അഡീഷനല്‍ ഡയറ്കടറായാണ് റോഷ്‌നി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ടര്‍ കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിലേക്ക് എത്തുന്നത്.

2017 മുതല്‍ 2019 വരെ ഫോബ്സ് പുറത്തിറക്കിയ 'ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതാ' പട്ടികയില്‍ എംഎസ് മല്‍ഹോത്ര ഇടം നേടിയിരുന്നു. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറന്‍ ഇന്ത്യയുടെ 2019 ലെ കണക്ക് പ്രകാരം 31.400 കോടി രൂപ ആസ്തിയോടെ 'രാജ്യത്തെ ഏറ്റവും സമ്പന്നമായ സ്ത്രീ' റോഷ്‌നി നാടാര്‍ മല്‍ഹോത്ര ആയിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More