LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വധശിക്ഷ: കേസുകൾ വേ​ഗത്തിലാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

വധശിക്ഷ വിധിച്ച കേസുകൾ വേ​ഗത്തിൽ തീർപ്പാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. ഹൈകോടതി വധശിക്ഷ ശരിവെച്ച കേസുകളില്‍ അപ്പീൽ ഹരജികള്‍ തീര്‍പ്പാക്കുന്നതിന് കോടതി സമയക്രമം നിശ്ചയിച്ചു. ആറ് മാസത്തിനകം അപ്പീൽ ഹരജി പരിഗണിക്കും. മൂന്നംഗ ബഞ്ചാകും അപ്പീൽ ഹരജി പരിഗണിക്കുക. തുടര്‍ന്ന് രണ്ട് മാസത്തിനകമോ കോടതി നിശ്ചയിക്കുന്ന സമയത്തിനകത്തോ കേസിന്‍റെ വിശദാംശങ്ങള്‍ കീഴ്ക്കോടതി സുപ്രീം കോടതിക്ക് കൈമാറണം. കക്ഷികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ പിന്നീട് ഒരു മാസം കൂടി ലഭിക്കും. രേഖകള്‍ നല്‍കിയില്ലെങ്കില്‍ ചേംബറില്‍ പരിഗണിച്ച് ഹരജി തീര്‍പ്പാക്കും.

നിര്‍ഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കോടതിയുടെ പുതിയ ഇടപെടല്‍. വധശിക്ഷ വൈകുന്നതിന് എതിരെ കഴിഞ്ഞ ദിവസം ഡൽഹി പാട്യാല ഹൌസ് കോടതിക്ക് മുന്‍പില്‍ നിർഭയയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാത്തതാണ് വധശിക്ഷ വൈകാൻ കാരണമെന്ന് നിര്‍ഭയയുടെ മാതാവും ആരോപിച്ചിരുന്നു. 

Contact the author

web desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More