LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അസ്സമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു

ദിവസം തോറും വഷളായിക്കൊണ്ടിരിക്കുകയാണ് ആസാമിലെ വെള്ളപ്പൊക്കം. ഇതുവരെ നൂറോളം പേരാണ് ഒഴുകിപ്പോയത്. സംസ്ഥാനത്തെ 33 ജില്ലകളിൽ 27 എണ്ണത്തേയും വെള്ളപ്പൊക്കം വൻ തോതിൽ ബാധിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർന്നത്. കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലായി. കാണ്ടാമൃഗങ്ങൾ, കടുവകൾ തുടങ്ങിയ നിരവധി മൃഗങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുകൾ ഉണ്ട്. 

അപ്പർ ആസാമിൽ വെള്ളപ്പൊക്കത്തിന്റെ ഭീകരത കുറയുന്നുണ്ടെങ്കിലും, ലോവർ ആസാമിന്റെ സ്ഥിതി വളരെ  ദയനീയമാണ്. വരും ദിവസങ്ങളിൽ ബ്രഹ്മപുത്ര നദി പലയിടത്തും കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കും. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ, ദുരിതാശ്വാസ സംഘങ്ങളെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. പ്രളയത്തിൽ കുടുങ്ങിയ നിരവധി പേരുടെ ജീവൻ ഇതിനകം ഇവര്‍ക്ക് രക്ഷിക്കാനായിട്ടുണ്ട്. 

കൊവിഡ്-19 പ്രതിരോധത്തിൽ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കാരണം, ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വരും ആഴ്ചകളിൽ മഴക്കാല രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിലാണ് ഭരണകൂടം.

കോവിഡ് -19 പകർച്ചവ്യാധി സംസ്ഥാനത്ത് പിടിമുറുക്കിയ ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം അസമിനെ സംബന്ധിച്ചിടത്തോളം വളരെ ഇരട്ട പ്രഹരമാണ്. എല്ലാ വർഷവും മൺസൂൺ സമയത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. എന്നാലും, വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതെ ദുരന്തമുണ്ടായതിനുശേഷം മാത്രമുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലിനെതിരെ വിമര്‍ശം വ്യാപകമാണ്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More