സഭാതർക്കം നിലനിൽക്കുന്ന കൂത്താട്ടുകുളം ചോരക്കുഴി മോര്‍ സ്‌തേഫാനോസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. പള്ളിക്കു മുന്നില്‍ പൊലീസും യാക്കോബായ വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിൽ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെയും വൈദികരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിയുടെ ഗേറ്റ് ഉപരോധിച്ച യാക്കോബായക്കാർ ഏറെ നേരം പൊലീസിനെ തടഞ്ഞുവെച്ചു. പൂട്ട് പൊളിച്ചാണ് പൊലീസ് പളളിയിൽ പ്രവേശിച്ചത്. ശക്തമായ പൊലീസ് സംരക്ഷണയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്.
പൊലീസ് സംരക്ഷണയിൽ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനും വിശ്വാസികളും പള്ളിക്കുള്ളില്‍ പ്രവേശിച്ച് ആരാധന നടത്തി. ഓര്‍ത്തഡോക്‌സ് വൈദികന്‍ ഗീവര്‍ഗീസ് കൊച്ചു പറമ്പില്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് സംരക്ഷണം നല്‍കുവാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.