LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തദ്ദേശ തെരഞ്ഞെടുപ്പ് : ആരോ​​ഗ്യ പ്രവർത്തകരുടെ യോ​ഗം വിളിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കാൻ അടുത്ത മാസം ആരോ​ഗ്യ പ്ര‍വർത്തകരുടെ  യോ​ഗം വിളിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രോ​ഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യത കമ്മീഷൻ ആരായും. കൊവിഡ് പശ്ചാത്തലത്തിൽ തെരെ‍ഞ്ഞെടുപ്പ് ഒരുക്കങ്ങൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് യോ​ഗം വിളിച്ചത്. ആരോ​ഗ്യ പ്രവർത്തകരുടെ നിർദ്ദേശം പരി​ഗണിച്ച് തുടർ നടപടികൾ തീരുമാനിക്കും. കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെയാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.  നവംബർ 12 നാണ് പുതിയ ഭരണ സമിതി തദ്ദേശസ്ഥാപനങ്ങളിൽ ചുമതലയേൽക്കേണ്ടത്.

തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ഇതുവരെ ആരംഭിക്കാനായിട്ടില്ല.  ഒക്ടോബർ അവസാനം എങ്കിലും തെരഞ്ഞെടുപ്പ് നടത്തിയാൽ മാത്രമെ നവംബറിൽ പുതിയ ഭരണ സമിതിക്ക് ചുമതലകൾ ഏൽക്കാനാകൂ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ  വോട്ടർ പട്ടിക ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. വോട്ടർ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ടേണിം​ഗ് ഓഫീസറെ നിയമിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ഡൗൺ കാരണം തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More