LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണക്കടത്ത് കേസ്: തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢനീക്കമെന്ന് ചെന്നിത്തല

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തായതിന്റെ ദേഷ്യം പ്രതിപക്ഷത്തിന്റെ പുറത്ത് കെട്ടിവയ്‌ക്കേണ്ട. സര്‍ക്കാരിനെതിരായുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാരുമായി ബന്ധപ്പെട്ട എട്ടു പേര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ട്. തെളിവുകള്‍ എത്രയും വേഗം എന്‍.ഐ.എ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇടിമിന്നല്‍ മൂലം നശിച്ച സിസിടിവി നെറ്റ്‌വര്‍ക്ക് സ്വിച്ച് അടിയന്തരമായി മാറ്റുന്നതിന് അനുമതി നല്‍കി. എന്‍ഐഎ പരിശോധനയ്ക്ക് മുന്‍പായി സെക്രട്ടേറിയറ്റിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.

കരാര്‍ ജീവനക്കാര്‍ക്ക് എംബ്ലം ഉപയോഗിക്കാമെന്നും അത് ലെറ്റര്‍പാഡിലും വിസിറ്റിംഗ് കാര്‍ഡിലും വാഹനത്തിലും ഉപയോഗിക്കാമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സ്വപ്നയെ രക്ഷിക്കാനാണ്. എന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറിക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമേ എംബ്ലം ലെറ്റര്‍ പാഡില്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ പറയുന്നു. നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ചീഫ് സെക്രട്ടറിക്ക് എങ്ങനെ കഴിയും. ഇത് സ്വപ്‌നയേയും മറ്റ് പ്രതികളെയും രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ചിഹ്നത്തിന്റെ ഉപയോഗം ചട്ടലംഘനമാണ്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More