LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രൈസ് ഹൗസ് വാട്ടർ കൂപ്പേഴ്സിനെതിരെ കൂടുതൽ നടപടിയുമായി സർക്കാർ

പ്രൈസ് ഹൗസ് വാട്ടർ കൂപ്പേഴ്സിനെതിരെ കൂടുതൽ നടപടിയുമായി സർക്കാർ. ചീഫ് സെക്രട്ടറി തല അന്വേഷണസമിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഐടി വകുപ്പിലെ പദ്ധതികളിൽ നിന്ന് പിഡബ്ല്യൂസിയെ ഒഴിവാക്കാൻ സമിതി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാറിന്റെ ഇന്റർനെറ്റ് വിതരണ പദ്ധതിയായ കെ ഫോണിന്റെ കൺസൾട്ടൻസിയിൽ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കിയിരുന്നു. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് പദ്ധതിയിൽ നിന്നും പിഡബ്ലൂസിയെ മാറ്റാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ ​ഗതാ​ഗത വകുപ്പിലെ ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും കമ്പനിയെ ഒഴിവാക്കിയിരുന്നു.

സ്പേസ് പാർക്കിലെ  പ്രൊജക്റ്റ് മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പിഡബ്ല്യൂസിയെ ഐടി വകുപ്പിന്റെ മുഴുവൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. നിയമനത്തിനായി സ്വപ്ന സുരേഷ് നൽകിയത് വ്യാജ ബിരുദമാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ നിയമനത്തിൽ പിഡബ്ല്യൂസി ജാ​ഗ്രത പുലർത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മൂൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ശുപാർശ പ്രകാരമുള്ള നിയമനം അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു. സമിതിയുടെ ശുപാർശ പ്രകാരമാണ് ശിവശങ്കരനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More