LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബലിപെരുന്നാള്‍ പ്രോട്ടോക്കോള്‍ പാലിച്ച്; പെരുന്നാള്‍ നിസ്ക്കാരത്തിന് പരമാവധി100 പേര്‍

തിരുവനന്തപുരം: ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് മുസ്‌ലീം മത നേതാക്കൾ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് ചർച്ചയിലാണ് അവർ ഉറപ്പ് നൽകിയത്. പരമാവധി ആഘോഷങ്ങൾ ചുരുക്കി നിർബന്ധിതമായ ചടങ്ങുകൾ മാത്രം നിർവഹിക്കാമെന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. 

പെരുന്നാൾ നമസ്‌കാരത്തിന് പള്ളികളിൽ മാത്രം സൗകര്യമേർപ്പെടുത്താമെന്നാണ് ഉയർന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളിൽ ഈദ്ഗാഹ് ഉണ്ടായിരിക്കില്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പരമാവധി 100 പേർ പങ്കെടുക്കും. ബലികർമ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായിട്ടുണ്ട്. ടൗണിലെ പള്ളികളിൽ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കും. നേരത്തെ തുറക്കാതിരുന്ന പള്ളികളിൽ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ റമദാൻ കാലത്ത് ഉയർത്തിപിടിച്ച നൻമയുടെ സന്ദേശം ബലിപെരുന്നാൾ ഘട്ടത്തിലും പ്രാവർത്തികമാക്കാൻ തയ്യാറാകുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, സെയ്ദ് ഖലീലുൾ ബുഹാരി, പ്രൊഫ. ആലിക്കുട്ടി മുസലിയാർ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മുസലിയാർ, ടി.പി. അബ്ദുള്ള കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എം.ഐ. അബ്ദുൾ അസീസ്, ടി.കെ. അഷറഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ആരിഫ് ഹാജി, പ്രൊഫ. പി.ഒ.ജെ. ലബ്ബ, സി.പി. കുഞ്ഞുമുഹമ്മദ്, ഇ.പി. അഷ്‌റഫ് ബാഖവി, മരുത അബ്ദുൾ അസീസ് മൗലവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More