LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജസ്ഥാന്‍; കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനിലെ ധര്‍ണ്ണ അവസാനിപ്പിച്ചു

ഭരണഘടനാ വ്യവസ്ഥകള്‍ പാലിച്ച് നിയമസഭാ സമ്മേളനം വിളിക്കാമെന്ന ഗവര്‍ണറുടെ ഉറപ്പിനെത്തുടര്‍ന്ന് അശോക്  ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനില്‍ നടത്തിയിരുന്ന അഞ്ച് മണിക്കൂര്‍ ധര്‍ണ അവസാനിപ്പിച്ചു. നിയമസഭാ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്ഭവനു മുന്നിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. 

എന്നാല്‍, പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട്‌ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രാജ്ഭവന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 174 അനുസരിക്കുമെന്ന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കുന്നതില്‍ ഗവര്‍ണറുടെ പങ്കാണ് ഇതില്‍ പറയുന്നത്.

ഗെലോട്ട് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് നിയമസഭാ സമ്മേളനം നടത്തുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് നിയമ വിദഗ്ധര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഗെഹ്‌ലോട്ടിന്‌ വിശദീകരണം ചോദിച്ച് ഒരു കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് എ.ഐ.സി.സി വക്താവ് സുര്‍ജേവാല പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഗെഹ്‌ലോട്ട് വിളിച്ച മന്ത്രിസഭാ യോഗത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയുമെന്നും അദ്ദേഹം പറഞ്ഞു.
Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More