LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇബ്രാഹിം കുഞ്ഞിനു പിറകെ ശിവകുമാര്‍; പരസ്പരം പ്രതിസന്ധിയിലാക്കി സര്‍ക്കാരും പ്രതിപക്ഷവും

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് നിയമക്കുരിക്കിലായത്തിനു തൊട്ടു പിന്നാലെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 (A) അനുസരിച്ച് കേസെടുക്കാന്‍ ആഭ്യന്തര  അഡീഷണല്‍ ചീഫ്  സെക്രട്ടറി ഡോ.ബിശ്വാസ് മേത്തയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് തിങ്കളാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ശിവകുമാര്‍, അടുത്ത ബന്ധു, പെഴ്സണല്‍ സ്റ്റാഫിലെ ഒരംഗം എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ  കാലത്ത് ഇതേ കേസില്‍ പ്രാഥമികാന്വേഷണം നടന്നിരുന്നുവെങ്കിലും നടപടി അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ പുതുതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന് അന്വേഷണാനുമതി നല്കിയതെന്നാണ്  സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്തും തമിഴ് നാട്ടിലുമായി നിരവധി സ്വത്തുകള്‍ ശിവകുമാര്‍ ബിനാമി പേരില്‍ വാങ്ങിക്കൂട്ടി എന്നതാണ് വിജിലന്‍സ് കേസിനാധാരമായ ആരോപണം. മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുവിനെയും  പെഴ്സണല്‍ സ്റ്റാഫംഗങ്ങളെയും ബിനാമികളാക്കിയാണ് സ്വത്ത്‌ രജിസ്റ്റര്‍ ചെയ്തത് എന്നും ആരോപണത്തില്‍ പറയുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് കേസ് വീണ്ടുമന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരെയുള്ള  നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് വി.എസ്‌.ശിവകുമാര്‍ ആരോപിച്ചു. ഇതേ പരാതിയിന്മേല്‍ അന്വേഷണം നടത്തി നടപടി നേരത്തെ അവസാനിപ്പിച്ചതാണ്, ഇപ്പോള്‍ അജ്ഞാത പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരുപദിഷ്ടിതമാണെന്നും ശിവകുമാര്‍ പറഞ്ഞു. സി  ആന്‍റ്  എജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെയും, ഡിജിപിക്കെതിരെ പ്രത്യേകിച്ചും, ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് ഗുണകരമായാണ്  ഭവിച്ചത്.  എന്നാല്‍  ഇബ്രാഹിം കുഞ്ഞിന്‍റെയും  ശിവകുമാറിന്‍റെയും അഴിമതി  പൊതു ചര്‍ച്ചയില്‍ ഇടം കണ്ടെത്തിയതോടെ  പ്രതിപക്ഷം പ്രതിരോധത്തിലായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ പരസ്പരം പ്രതിസന്ധിയിലാക്കാനാണ് ഇരു മുന്നണികളും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More