LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ ചോദ്യം ചെയ്യല്‍; ശിവശങ്കറില്‍ നിന്നും എൻഐഎ വ്യക്തത തേടുന്ന ചില ചോദ്യങ്ങള്‍

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു. ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് മലയാള വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എൻഐഎ പ്രധാനമായും വ്യക്തത തേടുന്ന ചില ചോദ്യങ്ങള്‍ ഇവയാണ്:

  1. സ്വര്‍ണ്ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടോ?
  2. ക്രിമിനല്‍ പശ്ചാത്തലമുള്ള സന്ദീപുമായി ബന്ധമുണ്ടായത് എങ്ങനെ?
  3. ശിവശങ്കറിന്റെ ഫ്ലാറ്റില്‍ സ്വപ്നയും സരിത്തും എത്തിയത് എന്തിന്?
  4. സ്വപ്നയുടെ ഭര്‍ത്താവിന് തന്റെ ഫ്ലാറ്റിനു സമീപം മുറിയെടുത്ത് നല്‍കിയത് എന്തിന്?
  5. സ്വര്‍ണ്ണം കൈമാറാന്‍ പ്രതികള്‍ എടുത്ത കേന്ദ്രങ്ങളില്‍ ശിവശങ്കറും എത്തിയോ?
  6. സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവച്ചോ?
  7. സ്വര്‍ണ്ണം പിടികൂടിയ ശേഷം പ്രതികള്‍ സെക്രട്ടേറിയെറ്റില്‍ വന്നു കണ്ടോ?
  8. റമീസ് ഉള്‍പ്പടെയുള്ള വിദേശത്തുള്ള പ്രതികളുമായി ഉള്ള ബന്ധം?
Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More