LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാംലീല  മൈതാനിയില്‍ നടന്ന ചടങ്ങില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് കണക്കാക്കപ്പെടുന്ന മനീഷ് സിസോദിയ, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ  സത്യേന്ദ്രര്‍ ജെയിന്‍, ഗോപാല്‍ റായ്, രാജേന്ദ്ര ഗൌതം, ഇമ്രാന്‍ ഹുസൈന്‍, കൈലാഷ് ഗഹലോട്ട് തുടങ്ങി 7 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

"നിങ്ങള്‍ വോട്ടു ചെയ്തത് ആര്‍ക്കായിരുന്നു എന്നത് ഇനിമേല്‍  നമ്മുടെ വിഷയമേ ആയിരിക്കില്ല. ഏതു ജാതി, ജന, മത, സമുദായങ്ങളില്‍ നിന്നുള്ളവരായാലും ഇന്ന് എല്ലാ ഡല്‍ഹിക്കാരും എന്‍റെ കുടുംബാംഗങ്ങളാണ്"- സത്യപ്രതിജ്ഞക്കു ശേഷം നടത്തിയ പ്രസംഗത്തില്‍ കെജ്രിവാള്‍ പറഞ്ഞു. ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പതിനായിരങ്ങളാണ് രാം ലീല മൈതാനിയിലേക്ക് എത്തിച്ചേര്‍ന്നത്. പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല.

സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല; പകരം ഡല്‍ഹിയുടെ പുരോഗതിക്കു ചുക്കാന്‍ പിടിച്ച ശുചീകരണ തൊഴിലാളികള്‍, ഓട്ടോ, ബസ്‌, മെട്രോ, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വീടുകളില്‍ സേവനമെത്തിക്കുന്ന തൊഴിലാളികള്‍,  ജയ്ഭീം പദ്ധതിയിലെ വിദ്യര്‍ഥികള്‍, മോഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള അമ്പതോളം പേരാണ് കെജ്രിവാളിനോപ്പം വേദി പങ്കിട്ടത്. ബിജെപി എംഎല്‍എമാര്‍ ചടങ്ങിനെത്തി.

മൂന്നാം തവണ അധികാരത്തിലെത്തുന്ന ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ആകെയുള്ള  70-ല്‍ 62 സീറ്റുകളും നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍  7-ല്‍ 7-ഉം നേടിയ ബിജെപിയെയാണ് നിയമസഭയില്‍ വെറും എട്ടു സീറ്റുകളിലേക്കൊതുക്കി അരവിന്ദ് കേജ്രിവാളും കൂട്ടാളികളും ഭരണം പിടിച്ചത്.

Contact the author

News Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More