LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സെക്രട്ടറിയേറ്റിൽ ​സുരക്ഷാ ജീവനക്കാരന് കൊവിഡ്

തിരുവനന്തപുരം മേനംകുളം കിൻഫ്രാ അപ്പാരൽ  പാർക്കിൽ 88 കയറ്റിറക്ക് തൊഴിലാളികൾക്ക് കൊവിഡ്. ഇന്നലെ ഇവിടെ ഒരാളിൽ രോ​ഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് എല്ലാ തൊഴിലാളികളെയും ആന്റിജൻ പരിശോധനക്ക് വിധേയരാക്കിയത്. 298 പേരെയാണ് പരിശോധിച്ചത്. ഇവരിൽ 88 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. സ്വകാര്യ, സർക്കാർ ഉടമസ്ഥതയിൽ ഏകദേശം നൂറോളം സ്ഥാപനങ്ങലാണ് കിൻഫ്രാ പാർക്കിലുള്ളത്. നിരവധി പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് ലോറികളിൽ ചരക്ക് നീക്കം നടക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇവിടുത്തെ രോ​ഗവ്യാപനം ​ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ആരോ​ഗ്യ വകുപ്പ്. കൂടാതെ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് അനുസിരിച്ച് പോസിറ്റീവ് കേസുകളും ജില്ലയിൽ കൂടുന്നുണ്ട്.

സെക്രട്ടറിയേറ്റിൽ ​ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ ഇന്നലെ വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.അതോടൊപ്പം  പൂവാർ ഫയർ സ്റ്റേഷനിലെ 9 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 18 പേരെ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞി ദിവസം ഇവിടെ 3 പേരുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ പേരിൽ പരിശോധന നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More