LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രമ്യാ ഹരിദാസ് കാറുവാങ്ങി, പിരിവില്ലാതെ

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി സ്വന്തം കാറില്‍ വരും. ബാങ്ക് ലോണ്‍ എടുത്താണ് 21 ലക്ഷം രൂപ വിലവരുന്ന ഇന്നോവ ക്രിസ്റ്റ കാര്‍, രമ്യ സ്വന്തമാക്കിയത്.  പാലക്കാട്‌ മുന്‍ എം.പി വി.എസ്‌ വിജയരാഘവന്‍ കാറിന്‍റെ  താക്കോല്‍ രമ്യക്ക് നല്‍കി. പ്രതിമാസം 43,000 രൂപയാണ് കാറിന്‍റെ തിരിച്ചടവ്.

രമ്യാ ഹരിദാസ് എംപി  ആയതിനു തൊട്ടുപിറകെ പ്രവര്‍ത്തകര്‍ ചേര്‍ന്നു കാര്‍  പിരിവ് ആരംഭിച്ചിരുന്നു. മണ്ടലാടിസ്ഥാനത്തില്‍ രണ്ടു ലക്ഷം രൂപ പിരിച്ചെടുത്ത് കാറു വാങ്ങാനായിരുന്നു തീരുമാനം ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിനെതിരെ കെപിസിസി പ്രസിഡന്‍റ് പരസ്യമായി രംഗത്ത് വന്നതോടെ ആ പദ്ധതി  തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിരിച്ചെടുത്ത  കാശ് തിരിച്ചു നല്‍കുകയും ചെയ്തു. അതോടെ  വാഹനമില്ലാതെയായ  രമ്യ മറ്റുള്ളവരെ ആശ്രയിച്ചും ടാക്സി പിടിച്ചുമൊക്കെയാണ് ജനപ്രതിനിധി എന്ന നിലയില്‍ എത്തേണ്ടിടത്തൊക്കെ എത്തിയിരുന്നത്. 

''കാര്‍ ആലത്തൂര്‍ മണ്ഡലത്തിന് വേണ്ടി വാങ്ങിയതാണ്. താന്‍ ജനപ്രതിനിധി അല്ലതായാല്‍ കാര്‍ മണ്ഡലത്തില്‍ തന്നെ ഉണ്ടാവും''- രമ്യാ ഹരിദാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More