LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൃഷ്ണപിള്ള മന്ദിരം തകർത്ത കേസിൽ 5 സിപിഎംകാരെ വെറുതെ വിട്ടു

ആലപ്പുഴ കണ്ടാർക്കാട്ടെ പി കൃഷ്ണപിള്ള സ്മാരക മന്ദിരം തീവെച്ച് നശിപ്പിച്ച കേസിൽ  5 പ്രതികളെ കോടതി വെറുതെവിട്ടു. കോടതി വെറുതെവിട്ടവർ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. വിഎസ് അച്യുതാനന്ദന്റെ മുൻ സ്റ്റാഫ് അം​ഗം ലതീഷ് പി ചന്ദ്രൻ ഉൾപ്പെടെയുളളവരായിരുന്നു പ്രതികൾ. പ്രതികൾ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് കേസിൽ വിധി പറഞ്ഞ  ആലപ്പുഴ ജില്ലാ കോടതി വ്യക്തമാക്കി. ഒറ്റവാക്കിലാണ് കോടതി വിധി പറഞ്ഞത്. കേസിൽ 53 സാക്ഷികളെ വിസ്തരിച്ചു. സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണ വേളയിൽ കൂറ് മാറിയിരുന്നു.  

മാർച്ച് 14 നാണ് കേസിൽ വിസ്താരം ആരംഭിച്ചിത്. 2013 ഓക്ടോബർ 31 രാത്രി കൃഷ്ണപിള്ള അവസാനകാലം ഒളിവിൽ കഴിഞ്ഞ കണാർകാട്ടെ വീടും സ്തൂപവും ആക്രമിക്കപ്പെട്ടത്. കേസ് ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം സിപിഎം പ്രവർത്തകരെ പ്രതികളാക്കിയെന്ന് ആരോപണം ഉണ്ടായിരുന്നു. സിപിഎമ്മിലെ വിഭാ​ഗീയതയുടെ മറ പിടിച്ച് കെട്ടിചമച്ചതെന്നും പ്രതികൾ ആരോപണം ഉന്നയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More