ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ തനിക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിയാ ചക്രബർത്തിയുടെ ഹർജിക്കെതിരെ ബീഹാർ സർക്കാർ. റിയ സുപ്രീ കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ ബിഹാർ സർക്കാർ തടസ ഹർജി സമർപ്പിച്ചു. മുൻ അറ്റോണി ജനറൽ ബിഹാർ സർക്കാറിനായി സുപ്രീ കോടതിയിൽ ഹാജരാകും. സുശാന്തിന്റെ അച്ഛൻ നൽകിയ പരാതിയിലാണ് റിയാ ചക്രബർത്തിക്കെതിരെ ബീഹാർ സർക്കാർ അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ കാമുകിയിയായിരുന്ന റിയക്കെതിരെ പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 15 കോടി രൂപ റിയ തന്റെ പേരിലാക്കിയെന്ന് പരാതിയിലുണ്ട്. പറ്റ്ന പൊലീസ് റജിസ്റ്റർ ചെയ്ത കേസിനെതിരെ റിയാ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. ബീഹാർ സർക്കാറിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതിനെതിരെ സുശാന്തിന്റെ അച്ഛൻ തടസ ഹർജി നൽകി. ഇതിന് പിന്നാലെയാണ് ബീഹാർ സർക്കാറും തടസ ഹർജി നൽകിയത്.
സുശാന്തിന്റെ കുടുംബത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കേസിൽ ബീഹാർ സർക്കാർ ഇടപെടുന്നത്. അതേ സമയം കേസിൽ ബീഹാർ സർക്കാർ ഇടപെടുന്നതിൽ മഹാരാഷ്ട്ര സർക്കാറിന് അതൃപ്തിയുണ്ട്. സിബിഐ അന്വേഷണ ആവശ്യം ഉയർന്നപ്പോൾ അനുകൂല നിലപാടല്ല മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ചത്. മുംബൈ പോലീസിന്റെ അന്വേഷണത്തിൽ മഹാരാഷ്ട്ര സർക്കാർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കുന്ന ബീഹാർ പൊലീസ് സുശാന്ത് സിംഗിന്റെ സുഹൃത്തുക്കളെ മുംബൈയിൽ എത്തി ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകൾ അനുവദിക്കാനാവില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞു.
സുശാന്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമണ്ടോ എന്നാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. കേസിന്റെ എഫ്ഐആർ ബീഹാർ പൊലീസിനോട് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ 3 കമ്പനികളിൽ റിയക്കും പങ്കാളിത്തമുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ റിയയുടെ സഹോദരൻ ഈ കമ്പനികളെ ഉപയോഗിച്ചോ എന്നും എൻഫോഴ്സമെന്റിന് സംശയമുണ്ട്.